Connect with us

International

അൻവാറുൽ ഹഖ് കാക്കർ പാക്കിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും ഇസ്ലാമാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കാക്കറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്.

Published

|

Last Updated

ഇസ്ലാമാബാദ് | ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി) സെനറ്റർ അൻവാറുൽ ഹഖ് കാക്കറിനെ പാക്കിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. പുതിയ സർക്കാർ തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ടിക്കും.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും ഇസ്ലാമാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കാക്കറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. തുടർന്ന്, ഇരു നേതാക്കളും പ്രസിഡന്റ് ആരിഫ് ആൽവിയെ വിവരം അറിയിച്ചു. ആരിഫ് ആൽവി ഭരണഘടനയുടെ ആർട്ടിക്കിൾ 224-എ പ്രകാരം നിയമനത്തിന് അംഗീകാരം നൽകി.

2018 മുതല്‍ പാക് സെനറ്റില്‍ അംഗമാണ് അൻവാറുൽ ഹഖ് കാക്കർ. ബലൂചിസ്താന്റെ തെക്ക്- പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം.

കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്താന്‍ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നിര്‍ദേശം നല്‍കിയത്. ഭരണഘടനപ്രകാരം 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം.