Connect with us

Kerala

ആര്യാടന്‍ ശൗക്കത്തിനെ അംഗീകരിക്കില്ലെന്ന് ആരാണ് പറഞ്ഞതെന്ന് അന്‍വര്‍

ഘടകകക്ഷി ആക്കാത്തതില്‍ യു ഡി എഫ് വിശദീകരണം നല്‍കണമെന്നും ശൗക്കത്തിനെ എം എല്‍ എ ആക്കാനല്ല താന്‍ രാജിവെച്ചതെന്നും അന്‍വര്‍

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ശൗക്കത്തിനെ അംഗീകരിക്കില്ലെന്ന് ആരാണ് പറഞ്ഞതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ നിലമ്പൂര്‍ എം എല്‍ എയുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ യു ഡി എഫിൻ്റെ ഘടകകക്ഷിയാക്കാതെ മറ്റ് ചര്‍ച്ചക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂരില്‍ ടി എം സി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അന്‍വര്‍. സെക്രട്ടേറിയറ്റ് യോഗം ഉപതിരഞ്ഞെടുപ്പ് തീരുമാനമെടുക്കുന്നതെല്ലാം അന്‍വറിന് വിട്ടു.

ടി എം സി സംസ്ഥാന കമ്മിറ്റി നാളെ യോഗം ചേരുമെന്നും അന്തിമ തീരുമാനം നാളെയുണ്ടാകുമെന്നും അന്‍വര്‍ അറിയിച്ചു. ഘടകകക്ഷി ആക്കാത്തതില്‍ യു ഡി എഫ് വിശദീകരണം നല്‍കണം. യു ഡി എഫില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു. ഘടകകക്ഷി ആക്കുന്നതില്‍ എന്താണ് തടസ്സം. ശൗക്കത്തിനെ എം എല്‍ എ ആക്കാനല്ല താന്‍ രാജിവെച്ചതെന്നും അന്‍വര്‍ പറഞ്ഞു.

 

Latest