Kerala
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരു മനുഷ്യ ജീവന്‍ കൂടി പൊലിഞ്ഞു
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ (63) ആണ് മരിച്ചത്.
 
		
      																					
              
              
            കല്‍പ്പറ്റ | വയനാട്ടില്‍ വീണ്ടും മനുഷ്യ ജീവനെടുത്ത് കാട്ടാന. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ (63) ആണ് മരിച്ചത്. എരുമക്കൊല്ലിയിലായിരുന്നു കാട്ടാന ആക്രമണം.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.
പൂളക്കുന്ന് പ്രദേശത്തെ തേയിലത്തോട്ടങ്ങളില്‍ കാട്ടാനയുടെ ആകമണം നേരത്തേയും ഉണ്ടായിരുന്നു. വനവും തേയിലത്തോട്ടങ്ങളും ചേര്‍ന്ന പ്രദേശമാണിത്. പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: സത്യന്‍, രാജേന്ദ്രന്‍.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


