Connect with us

International

നേപ്പാളിൽ വീണ്ടും ഭൂചലനം; തീവ്രത 5.6; പ്രകമ്പനം ഡൽഹിയിലും

തിങ്കളാഴ്ച വൈകീട്ട് 4.16ഓടെയായിരുന്നു ഭൂചലനമെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

Published

|

Last Updated

കാഡ്മണ്ഡു | 150ൽ അധികം ആളുകളുടെ മരണത്തിനിടയാക്കിയ ശക്തമായ ഭൂചലനം കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുന്നതിനിടെ നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 4.16ഓടെയായിരുന്നു ഭൂചലനമെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

നേപ്പാളിലെ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി തലസ്ഥാന മേഖലയിലും അനുഭവപ്പെട്ടു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

നവംബർ 4 ന് രാത്രി 11:32 ന് നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിൽ 157 പേരാണ് മരിച്ചത്.

Latest