Connect with us

National

ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി സര്‍ക്കാര്‍; നൂറോളം പേരെ കാണാനില്ലെന്ന് അനൗദ്യോഗിക കണക്കുകള്‍

172 താലൂക്കുകളിലെ 1316 വില്ലേജുകളിലും നാല് നഗരങ്ങളിലുമാണ് പ്രളയം നാശം വിതച്ചത്

Published

|

Last Updated

ആന്ധ്രപ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി സര്‍ക്കാര്‍ . 17 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്നുമാണ് ഔദ്യോഗിക കണക്കുകള്‍. അതേ സമയം വിവിധയിടങ്ങളിലായി നൂറോളം പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

172 താലൂക്കുകളിലെ 1316 വില്ലേജുകളിലും നാല് നഗരങ്ങളിലുമാണ് പ്രളയം നാശം വിതച്ചത്. 21 വില്ലേജുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. 2037 വീടുകള്‍ തകര്‍ന്നു. 1403 കന്നുകാലികളും 3200ലേറെ കോഴികളും ചത്തു. 243 ക്യാംപുകളിലായി 20,923പേരാണ് കഴിയുന്നത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഇന്നലെ രാത്രി അനന്ദ്പൂര്‍, കടപ്പ, തിരുപ്പതി മേഖലകളില്‍ മഴയുണ്ടായി. ഇന്ന് പകലും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. അനന്ത്പൂരില്‍ കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. റായലസീമ മേഖലയില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് ആന്ധ്രപ്രദേശില്‍ മഴ ശക്തമായത്.