Connect with us

Kerala

റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കാല്‍ അജ്ഞാതന്‍ തല്ലിയൊടിച്ചു

ആറാലുമ്മൂട് സ്വദേശി വാസന്തിയെ(60) യാണ് റോഡിലൂടെ നടന്നുപോകുമ്പോള്‍ ആക്രമിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ സ്ത്രീയുടെ കാല്‍ തല്ലിയൊടിച്ചു. ഇന്ന് പട്ടാപ്പകലാണ് അക്രമം. ആറാലുമ്മൂട് സ്വദേശി വാസന്തിയെ(60) യാണ് റോഡിലൂടെ നടന്നുപോകുമ്പോള്‍ ആക്രമിച്ചത്.

പാല്‍ വാങ്ങുന്നതിനായി പോവുകയായിരുന്ന വാസന്തിയെ എതിര്‍ ദിശയില്‍ വന്ന അക്രമി കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വാസന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest