Connect with us

Kerala

വഖ്ഫ് ബോര്‍ഡിന് അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്റ് ഇനത്തില്‍ അധികമായി 50 ലക്ഷം

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന വഖ്ഫ് ബോര്‍ഡിന് അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്റ് ഇനത്തില്‍ അധികമായി 50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ 72 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതിന് പുറമെയാണ് അധികമായി 50 ലക്ഷം അനുവദിച്ചത്. കഴിഞ്ഞ ബജറ്റിന് മുന്നോടിയായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ ഹജ്ജ് മന്ത്രി വി അബ്ദുറഹ്‌മാനും ധനകാര്യ മന്ത്രി ബാലഗോപാലിനും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

50 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ അഡ്മിനിസ്‌ട്രേറ്റീവ് ഇനത്തില്‍ മാത്രം ഒരു കോടി 22 ലക്ഷം രൂപയായി. നിലവില്‍ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി 32 ലക്ഷം രൂപ വേറെയുണ്ട്. ഇതുള്‍പ്പെടെ ഒരു വര്‍ഷം രണ്ട് കോടി 54 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. അഡീഷണല്‍ ഫണ്ട് എല്ലാ വര്‍ഷവും ലഭ്യമാകുന്നതല്ല. എന്നാല്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്റെ അഭ്യര്‍ഥന പ്രകാരമാണ് അധിക ഫണ്ട് ഇപ്രാവശ്യം അനുവദിച്ചിരിക്കുന്നത്.

 

Latest