Connect with us

National

അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി ദീപാവലിക്ക് മുമ്പ്; അനുനയ നീക്കങ്ങള്‍ തുടര്‍ന്ന് കോണ്‍ഗ്രസ്

അമരീന്ദര്‍ സിംഗിന്‍രെ പുതിയ പാര്‍ട്ടി ബിജെപി യുമായി സഖ്യം പ്രഖ്യാപിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്ന് സൂചന. ദീപാവലിക്ക് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നത് സംബന്ധിച്ച നടപടികള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമരീന്ദര്‍ സിംഗിന്‍രെ പുതിയ പാര്‍ട്ടി ബിജെപി യുമായി സഖ്യം പ്രഖ്യാപിക്കും.

കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ ബിജെപിയുമായി സഹകരിക്കുമെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ വാഗ്ദാനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിക്കുകയായിരുന്നു.ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദര്‍ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. അതേ സമയം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് ഇപ്പോഴും തുടരുകയാണ്.

---- facebook comment plugin here -----

Latest