Editors Pick
എപ്പോഴും വീഴ്ചയാണോ? ഈ വഴികൾ പരീക്ഷിക്കാം!
നടക്കുമ്പോൾ നിങ്ങളുടെ കൈകൾ സ്വതന്ത്രമായി സൂക്ഷിക്കുക. അതുവഴി വീഴാൻ ഒരുങ്ങുമ്പോൾ എവിടെയെങ്കിലും പിടിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു.

നടന്നുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ നിൽക്കുമ്പോൾ ഇരിക്കുമ്പോഴൊക്കെ വീഴുന്നത് പതിവുള്ള ആളാണോ നിങ്ങൾ? ഇത് നിങ്ങളുടെ ശരീരത്തിനും ആത്മവിശ്വാസത്തിനും ഏൽപ്പിക്കുന്ന ക്ഷതം വലുതാണ്. അതുകൊണ്ടുതന്നെ വീഴ്ച തടയുന്നതിനുള്ള ചില പ്രായോഗിക മാർഗ്ഗങ്ങൾ നോക്കാം.
- സന്തുലിതാവസ്ഥ, ഏകോപനം, പേശികളുടെ ശക്തി എന്നിവ മെച്ചപ്പെടുത്തുന്നതിന് യോഗ അല്ലെങ്കിൽ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യണം.
- മിക്ക വീഴ്ചകളും വീടുകളിൽ സംഭവിക്കുന്നതിനാൽ നിങ്ങളുടെ ചുറ്റുപാടുകളിൽ വീഴ്ചയ്ക്കുള്ള സാധ്യതകൾ കുറയ്ക്കുക. ഉദാഹരണത്തിന് വഴുക്കുപോലുള്ള സാഹചര്യങ്ങൾ.
- ഉറക്കക്കുറവ് വീഴ്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.നല്ല ഉറക്കം വൃത്തിയായ അന്തരീക്ഷത്തിൽ നേടിയെടുക്കാൻ ശ്രദ്ധിക്കുക.
- വീടിനുള്ളിൽ പോലും നല്ല പിന്തുണയുള്ളതും ഉറപ്പുള്ളതും വഴുക്കാത്തതുമായ പാദരക്ഷകൾ തിരഞ്ഞെടുക്കുക. ഹൈഹീൽ ചെരിപ്പുകൾ ഹിപ്ഹോപ്പുകൾ പോലുള്ളവ ഒഴിവാക്കുക.
- നിർജലീകരണവും പോഷകാഹാരക്കുറവും ബലഹീനതയ്ക്കോ തലകറക്കത്തിനോ കാരണമാകും. അതുകൊണ്ടുതന്നെ ആവശ്യത്തിനു വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.
- ഇപ്പോഴും കാരണമില്ലാതെ വീഴുന്നുണ്ടെങ്കിൽ കാഴ്ചക്കുറവോ കേൾവിക്കുറവോ സന്തുലിതാവസ്ഥയെ ബാധിക്കാം എന്ന് മനസ്സിലാക്കി ചികിത്സ തേടുക.
- നടക്കുമ്പോൾ നിങ്ങളുടെ കൈകൾ സ്വതന്ത്രമായി സൂക്ഷിക്കുക. അതുവഴി വീഴാൻ ഒരുങ്ങുമ്പോൾ എവിടെയെങ്കിലും പിടിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു.
---- facebook comment plugin here -----