Kerala
ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് നല്‍കി; ഡോക്ടര്‍ക്കെതിരെ കേസ്
ഇമ്മ്യൂണൈസേഷന്‍ വാക്സിന്‍ കുത്തിവെപ്പ് എടുത്തപ്പോള്‍ മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്നാണ് പരാതി.
കൊച്ചി| ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് ആയി നല്‍കിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഹബ്ന റുബ്ഷിയക്കെതിരെയാണ് കേസ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ആലുവ പോലീസ് കേസെടുത്തത്. ഇമ്മ്യൂണൈസേഷന്‍ വാക്സിന്‍ കുത്തിവെപ്പ് എടുത്തപ്പോള്‍ മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്നാണ് പരാതി.
തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി എന്നാണ് മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നത്. കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തതിന് ശേഷമാണ് മാതാപിതാക്കള്‍ ആലുവ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.
Content Highlights:
The Aluva police have registered a case against Dr Habna Rubshiya of the Aluva District Hospital following a complaint by parents. The parents alleged that their six-month-old infant suffered severe health issues due to a medicine overdose during an immunization vaccination. The complaint was filed after the baby safely recovered from the dangerous health condition.




