Connect with us

Kerala

ആലപ്പി രംഗനാഥ് അന്തരിച്ചു

ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഹരിവരാസനം അവാര്‍ഡ് ജേതാവ് ആയിരുന്നു.

Published

|

Last Updated

കോട്ടയം | സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. കൊവിഡ് ബാധിച്ച് കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. തമിഴ്, മലയാളം സിനിമകളിലായി രണ്ടായിരത്തോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി.

ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഹരിവരാസനം അവാര്‍ഡ് ജേതാവ് ആയിരുന്നു. വെള്ളിയാഴ്ചയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. 1949 മാര്‍ച്ച് ഒമ്പതിന് ജനിച്ചു. രംഗനാഥ് നൃത്തസംഗീതങ്ങളിലുള്ള അഭ്യാസനത്തിനുശേഷം നാടകങ്ങളിലും നൃത്തനാടകങ്ങളിലും ആണ് തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

Latest