Connect with us

എല്ലാ ദുരൂഹ മരണങ്ങളിലും ഡി എന്‍ എ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം എന്നിവയിലാണ് നിര്‍ദേശം ബാധകമാവുക. തുടക്കത്തില്‍ തന്നെ ഡി എന്‍ എ പരിശോധന നടത്താത്തത് പിന്നീട് അന്വേഷണത്തെ ബാധിക്കും.

ക്രൈം ബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ലൈംഗികാതിക്രമ കേസുകളില്‍ ആരോഗ്യ പരിശോധനയും ദുരൂഹ മരണങ്ങളിലും കൊലപാതകങ്ങളിലും മൃതദേഹ പരിശോധനയും നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest