Connect with us

Kozhikode

അലിഫ് ഡേ നാളെ മര്‍കസില്‍; വിദ്യാരംഭ ചടങ്ങുകള്‍ക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നല്‍കും

ചടങ്ങില്‍ ആദ്യാക്ഷരം കുറിക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് (ചൊവ്വ) അവസാനിക്കും.

Published

|

Last Updated

കോഴിക്കോട് | അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ചുവടുവെക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം നാളെ (മാര്‍ച്ച് 25, ബുധന്‍) മര്‍കസില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന പരിപാടിക്ക് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ചടങ്ങില്‍ ആദ്യാക്ഷരം കുറിക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് (ചൊവ്വ) അവസാനിക്കും.

വിശുദ്ധ റമസാനിലെ വാര്‍ഷിക അവധിക്ക് ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്‌റസകളും പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ വിവിധ സമയങ്ങളില്‍ മര്‍കസില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് അലിഫ് ഡേ വിപുലമായി സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് ഓരോ വര്‍ഷവും ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങിന് മര്‍കസില്‍ എത്താറുള്ളത്.

അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങള്‍ കുറിച്ചുനല്‍കുന്ന ചടങ്ങിനും പ്രാര്‍ഥനക്കും സന്ദേശ പ്രഭാഷണത്തിനും സയ്യിദ് അലി ബാഫഖി തങ്ങള്‍, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് alifday.markaz.in എന്ന വെബ്സൈറ്റ് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072500426.

 

---- facebook comment plugin here -----

Latest