Connect with us

Obituary

അലവിക്കുട്ടി ഉലൂമി മലേഷ്യയിൽ നിര്യാതനായി

മലേഷ്യയിലെ ദീനീ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം സാബ സ്റ്റേറ്റ് ഐ സി എഫ് വെൽഫെയർ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയിരുന്നു.

Published

|

Last Updated

മലേഷ്യ | മുപ്പത് വർഷമായി മലേഷ്യയിലെ സാബയിൽ ജോലി ചെയ്തു വരുന്ന പയ്യനാട് മില്ലുംപടിയിൽ അലവിക്കുട്ടി ഉലൂമി മലേഷ്യയിൽ മരണപ്പെട്ടു. മലേഷ്യയിലെ ദീനീ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം സാബ സ്റ്റേറ്റ് ഐ സി എഫ് വെൽഫെയർ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയിരുന്നു.

മലേഷ്യ സാബയിൽ നടന്ന ജനാസ നിസ്ക്കാരത്തിന് സയ്യിദ് ഇസ്മായിൽ ബാഫഖി നേതൃത്വം നൽകി. ഐസിഎഫ് സാബാ സ്റ്റേറ്റ് പ്രസിഡൻറ് സയ്യിദ് ഉമ്മർ ബാഫഖി, നാഷണൽ കമ്മിറ്റി ദഅവ പ്രസിഡൻറ് ഷൗക്കത്ത് നദ്‌വി, സംഘടനാ കാര്യ സെക്രട്ടറി മുസ്തഫ സൈനി, മുനീർ മുസ്ലിയാർ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

പിതാവ്: മുഹമ്മദ് ബഗിഡിരി, മക്കൾ: തസ്ലീന, തസ്ലീമുദ്ദീൻ, തശരീഫ, തമീം.

Latest