Connect with us

Qatar

ആലപുഴ കളക്ടർ നിയമനം: സർക്കാർ തീരുമാനം പിൻവലിക്കണം: ഐ സി എഫ് ഖത്വർ

കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ഒരാൾ ഉന്നതസ്ഥാനത്തു അവരോധിക്കപ്പെടുന്നത് കേസ് അട്ടിമറിക്കാനും കേസിൽ അനുകൂല വിധി സമ്പാദിക്കാനും വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് സംശയിക്കപ്പെടുന്നു.

Published

|

Last Updated

ദോഹ |  കെ എം ബഷീറിനെ മദ്യപിച്ചു വാഹനമിടിച്ചു കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച സർക്കാർ തീരുമാനാം പിൻവലിക്കണമെന്ന് ഖത്വർ ഐ സി എഫ് ആവശ്യപ്പെട്ടു.

കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ഒരാൾ ഉന്നതസ്ഥാനത്തു അവരോധിക്കപ്പെടുന്നത് കേസ് അട്ടിമറിക്കാനും കേസിൽ അനുകൂല വിധി സമ്പാദിക്കാനും വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് സംശയിക്കപ്പെടുന്നു. ഈ തീരുമാനം പുനഃപരിശോധിച്ചു നിയമനം പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ അഹമ്മദ് സഖാഫി പേരാമ്പ്ര, ഡോ . ബഷീർ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി , അബ്ദുൽ അസീസ് സഖാഫി പാലോളി, അബൂബക്കർ അൻവരി ജമാലുദ്ധീൻ അസ്ഹരി, ശൗക്കത്ത് സഖാഫി പടിഞ്ഞാറ്റുമുറി, ഉമർ ഹാജി പുത്തൂപാടം, നൗഷാദ് അതിരുമട, ഉമർ കുണ്ടുതോട്
എന്നിവർ പങ്കെടുത്തു

Latest