Connect with us

Organisation

അല്‍ ഇഹ്സാന്‍ മീലാദ് ക്യാമ്പയിന് പ്രൗഢ സമാപനം

സെമിനാറുകള്‍, പ്രാര്‍ഥനാ സംഗമങ്ങള്‍, ബുര്‍ദ മജ്‌ലിസ്, തുടങ്ങി വിവിധ സെഷനുകള്‍ ഉള്‍ക്കൊണ്ട ക്യാമ്പയിന്‍ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

Published

|

Last Updated

തിരുവല്ല | ‘മീലാദ് യുഫോറിയ’ എന്ന ശീര്‍ഷകത്തില്‍ ഒരു മാസക്കാലം നീണ്ടു നിന്ന നിരണം അല്‍ ഇഹ്സാന്‍ മീലാദ് ക്യാമ്പയിന് പ്രൗഢ സമാപനം. സെമിനാറുകള്‍, പ്രാര്‍ഥനാ സംഗമങ്ങള്‍, ബുര്‍ദ മജ്‌ലിസ്, തുടങ്ങി വിവിധ സെഷനുകള്‍ ഉള്‍ക്കൊണ്ട ക്യാമ്പയിന്‍ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

സമാപന സമ്മേളനത്തില്‍ അല്‍ ഇഹ്സാന്‍ ജനറല്‍ സെക്രട്ടറി ഡോ. അലി ഫൈസി അധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന ഉപാധ്യക്ഷന്‍ പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി ഉദ്ഘാടനം ചെയ്തു. സൈദലവി ഫൈസി തിരൂര്‍, അല്‍ ഇഹ്സാന്‍ പ്രസിഡന്റ് പി എ ഷാജഹാന്‍, അസി.ചെയര്‍മാന്‍ സലാം, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സ്വലാഹുദ്ദീന്‍ മദനി, ശമ്മാസ് നൂറാനി അസ്സഖാഫി, നിരണം മഹല്ല് പ്രസിഡണ്ട് ത്വാഹാ കോയ, സെക്രട്ടറി അബ്ദു സമദ്, കേരള മുസ്ലീം ജമാഅത്ത് ജില്ലാ ഫിനാന്‍സ് സെക്രട്ടറി സി എം സുലൈമാന്‍ ഹാജി നിരണം, എം സലീം എന്നിവര്‍ സംസാരിച്ചു.

 

---- facebook comment plugin here -----

Latest