Connect with us

Kerala

ജോഡോ യാത്ര പൂർത്തിയാകുക ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കുന്നതോടെ മാത്രമെന്ന് എ കെ ആൻ്റണി

'രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായത്.'

Published

|

Last Updated

തിരുവനന്തപുരം | വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് ഇറക്കുന്നതോടെ മാത്രമാണ് ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാകുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുലിൻ്റെത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യാത്ര പൂര്‍ത്തിയായപ്പോള്‍ കണ്ടത് പുതിയൊരു രാഹുല്‍ ഗാന്ധിയെയാണ്. രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായത്. വെറുപ്പും വിദ്വേഷവും വളര്‍ത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും ആൻ്റണി പറഞ്ഞു. ബി ബി സിയുടെ ഗുജറാത്ത് വംശഹത്യാ ഡോക്യുമെൻ്ററിയുടെ പേരിൽ പാര്‍ട്ടി പദവികള്‍ രാജിവെച്ച് മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടരുമ്പോഴാണ് എ കെ ആന്റണിയുടെ പ്രതികരണം.

---- facebook comment plugin here -----

Latest