Connect with us

National

എഐഎഡിഎംകെ എൻഡിഎ സഖ്യം വിട്ടു; പ്രമേയം പാസ്സായത് ഏകകണ്ഠമായി

തീരുമാനം,സി എൻ അണ്ണാദുരൈക്കെതിരായ പരാമർശത്തിൽ ബിജെപിയുടെ തമിഴ്നാട് മേധാവി കെ അണ്ണാമലൈ മാപ്പ് പറയണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെ

Published

|

Last Updated

ചെന്നൈ | തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിലെ പ്രമുഖ പാർട്ടിയായ എഐഎഡിഎംകെ ബിജെപിയുമായും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവുമായുമുള്ള ബന്ധം വിച്ഛേദിച്ചു. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന എംപിമാരുടെയും എംഎൽഎമാരുടെയും ജില്ലാ മേധാവികളുടെയും യോഗത്തിൽ സഖ്യം വിച്ഛേദിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസ്സാക്കിയെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെപി മുനുസാമി അറിയിച്ചു. പാർട്ടി പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് എൻഡിഎ വിച്ഛേദന വാർത്ത ആഘോഷിച്ചത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈക്കെതിരായ പരാമർശത്തിൽ ബിജെപിയുടെ തമിഴ്നാട് മേധാവി കെ അണ്ണാമലൈ മാപ്പ് പറയണമെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന എൻഡിഎ യോഗത്തിൽ എഐഎഡിഎംകെ നിലപാടെടുത്തിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന് പകരം വിവാദങ്ങളിൽ ഉൾപ്പെടാത്ത നേതാവിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് ബിജെപി നേതൃത്വം മുഖവിലക്ക് എടുക്കാത്ത സാഹചര്യത്തിലാണ് സഖ്യം വിടാനുള്ള തീരുമാനം പാർട്ടി കൈക്കൊണ്ടത്.

എഐഎഡിഎംകെയുമായി ബിജെപിക്ക് സൗഹൃദ ബന്ധമുണ്ടെങ്കിലും ഒരു കൈയകലം അവർ പാലിച്ചിരുന്നു. ദ്രാവിഡ പ്രത്യയശാസ്ത്രങ്ങൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് വിശ്വസിച്ച ജയലളിത അധികാരത്തിലിരുന്നപ്പോൾ അവരുമായി ഔപചാരിക സഖ്യം ഉണ്ടാക്കിയിരുന്നില്ല.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യമുണ്ടാക്കിയ എല്ലാ തിരഞ്ഞെടുപ്പുകളിലും എഐഎഡിഎംകെ പരാജയപ്പെട്ടു. ബിജെപിയെ ഒരു ബാധ്യതയായാണ് പാർട്ടി കാണുന്നത്.

---- facebook comment plugin here -----

Latest