Connect with us

ai camera in kerala

എ ഐ ക്യാമറ ഇന്ന് മിഴിതുറന്നു; നിയമം പാലിച്ചില്ലെങ്കിൽ കീശ ചോരും

നിയമം ലംഘിച്ച വാഹനത്തിന്റെയും ഡ്രൈവറുടെയും ചിത്രം മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് അയക്കും.

Published

|

Last Updated

തിരുവനന്തപുരം | റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സ്ഥാപിച്ച എ ഐ ക്യാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങും. 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് നിയമ ലംഘനങ്ങൾ കണ്ടെത്താനായി കാത്തിരിക്കുന്നത്.

ഹെൽമറ്റിനും സീറ്റ് ബെൽറ്റിനും പുറമേ രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, മൊബൈലിൽ സംസാരിച്ചുള്ള യാത്ര തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക.

നിയമം ലംഘിച്ച വാഹനത്തിന്റെയും ഡ്രൈവറുടെയും ചിത്രം മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് അയക്കും. ആറ് മാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ സംവിധാനമുണ്ട്.

Latest