Connect with us

Kerala

എ ഐ ക്യാമറ വിവാദം: കെല്‍ട്രോണിനെതിരായ ആരോപണം പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും-മന്ത്രി പി രാജീവ്

ഒന്നേകാല്‍ ലക്ഷം നിയമ ലംഘനങ്ങളുടെ കുറവ് ഏഴ് ദിവസം കൊണ്ട് ഉണ്ടായെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാടില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്. അന്വേഷണത്തിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി. പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സഹായകമായ ഫയലുകള്‍ കൊടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ്മന്ത്രി വ്യക്തമാക്കി

ടെന്‍ഡര്‍ ഡോകുമെന്റ് പ്രകാരമാണ് ഉപകരാറുകള്‍ നല്‍കിയത് .ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ പരിശോധിക്കും. സാധാരണ ഗതിയില്‍ ഉപകരാറുകള്‍ നല്‍കുന്നത് ഗതാഗത വകുപ്പിനെ അറിയിക്കേണ്ടതില്ല. സേഫ് കേരളയില്‍ നല്ല മുന്നേറ്റം കേരളത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം നിയമ ലംഘനങ്ങളുടെ കുറവ് ഏഴ് ദിവസം കൊണ്ട് ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി

വിവിധ സംവിധാനങ്ങള്‍ അടങ്ങിയ ക്യാമറകളായതുകൊണ്ടാണ് ക്യാമറക്ക് ഇത്രയും തുക വേണ്ടിവന്നത്. കെല്‍ട്രോണ്‍ വികസിപ്പിച്ചെടുത്ത ഭാഗങ്ങളും കോണ്‍ട്രാക്ട് കൊടുത്തിട്ടുള്ള ഭാഗങ്ങളും ചേര്‍ന്നതാണ് ഇതിന് ഉപയോഗിക്കുന്ന ക്യാമറ. ഇതുവരെ കെല്‍ട്രോണിന് ഒരു രൂപ പോലും കൊടുത്തിട്ടില്ല. കെല്‍ട്രോണിന്റെ കൈയില്‍ നിന്ന് പണം ചെലവായിട്ടേ ഉള്ളൂ. ക്യാമറയുടെ ചെലവിന് പുറമെ കണ്‍ട്രോള്‍ റൂമുകള്‍ക്കാണ് വലിയതോതില്‍ ചെലവ് വരുന്നത്. ഇതെല്ലാം ചേര്‍ന്ന് വരുന്നതാണ് ക്യാമറയുടെ തുകയെന്നും മന്ത്രി പറഞ്ഞു

 

Latest