National
അഹമ്മദാബാദ് വിമാന അപകടം; വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു, ഹോട്ടലിലേക്ക് മാറ്റി
വിശ്വാസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേശ് ആശുപത്രി വിട്ടു. വിശ്വാസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു
അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം വിശ്വാസ് കുമാറിനെ ഹോട്ടലിലേക്കാണ് മാറ്റിയത്. അദ്ദേഹത്തോട് അന്വേഷണസംഘം കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയും.
242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്.അപകടത്തില്‍ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു.ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാര്‍ രമേശും സഹോദരനായ അജയ്കുമാര്‍ രമേശും (45) അപകടത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് തിരികെ ബ്രിട്ടനിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡിനുള്ളിലാണ് വിമാനം കെട്ടിടത്തില്‍ ഇടിച്ചിറങ്ങി കത്തിച്ചാമ്പലായത്.