Connect with us

Kerala

ബാഡ്മിന്റണ്‍ പരിശീലനത്തിന് ശേഷം വിമശ്രമിക്കവെ വിദ്യാര്‍ഥിനി ടര്‍ഫില്‍ കുഴഞ്ഞു വീണ് മരിച്ചു

പാലയിലെ സ്വകാര്യ ടര്‍ഫില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം

Published

|

Last Updated

കോട്ടയം |  ബാഡ്മിന്റണ്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാലയിലെ സ്വകാര്യ ടര്‍ഫില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.

കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കുഴഞ്ഞുവീണയുടനെ കുട്ടിയെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

---- facebook comment plugin here -----

Latest