Connect with us

earth quake

അഫ്ഗാന്‍ ഭൂകമ്പം: മരണം നൂറ് കടന്നു

ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

ഹെറാത് | പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണ സംഖ്യ 120 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.

പരുക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും വയോധികരുമുണ്ടെന്ന് ഹെറാത് പ്രവിശ്യാ ദുരന്ത കൈകാര്യ വകുപ്പ് മേധാവി മോസ അശ്ഹരി പറഞ്ഞു. മേഖലയിലെ വലിയ നഗരമായ ഹെറാതിന്റെ വടക്കുപടിഞ്ഞാറ് 40 കി മീ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഏഴ് തുടര്‍ചലനങ്ങളാണുണ്ടായത്.

4.6നും 6.3നും ഇടയിലായിരുന്നു തുടര്‍ചലനങ്ങളുടെ തീവ്രത. പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഭൂചലനം ആരംഭിച്ചത്. മൂന്ന് മണിക്കൂര്‍ വരെ തുടര്‍ ചലനങ്ങളുണ്ടായി.

Latest