Connect with us

Educational News

മദീനത്തുന്നൂർ ഓൺലൈൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജാമിഅ മദീനത്തുന്നൂർ സർട്ടിഫിക്കറ്റും തുടർ പഠനത്തിന് മദീനത്തുന്നൂർ കുല്ലിയ പരീക്ഷയിൽ വെയിറ്റേജും നൽകും.

Published

|

Last Updated

പൂനൂർ | ജാമിഅ മദീനത്തുന്നൂർ ഓൺലൈൻ ഫൗണ്ടേഷൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഇസ്ലാമിക് വിഷയങ്ങളിൽ പഠനമാഗ്രഹിക്കുന്ന അറബിക് എഴുത്തും വായനയും അറിയുന്ന ഹൈസ്കൂൾ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.

അറബി, മലയാളം, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ നാലു മദ്ഹബുകളിലും കോഴ്സ് ലഭ്യമാണ്. വ്യക്തിഗതമായോ  ക്ലാസ്സിൻ്റെ ഭാഗമായോ കോഴ്സ് ചെയ്യാം. സമയം സൗകര്യാർഥം  ക്രമീകരിക്കാവുന്നതാണ്. മീം അക്കാദമിയയുമായി സഹകരിച്ച് നടത്തുന്ന കോഴ്സ് വിദേശ രാജ്യങ്ങളിലുള്ളവരെയും ഫിസിക്കൽ പഠനം സാധ്യമാവാത്തവരെയും ഉദ്ദേശിച്ചാണ് ആരംഭിക്കുന്നത്.

കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജാമിഅ മദീനത്തുന്നൂർ സർട്ടിഫിക്കറ്റും തുടർ പഠനത്തിന് മദീനത്തുന്നൂർ കുല്ലിയ പരീക്ഷയിൽ വെയിറ്റേജും നൽകും.  സെപ്തംബർ ആദ്യവാരം മുതൽ ക്ലാസ്സുകൾ ആരംഭിക്കും.