Connect with us

National

അദാനി വിവാദം:ഇ.ഡി ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

പൊലീസ് വിജയ് ചൗക്കില്‍ നിരോധനാജ്ഞനയും പ്രഖ്യാപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ഓഫീസിലേക്ക് 18 പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. പൊലീസ് വിജയ് ചൗക്കില്‍ നിരോധനാജ്ഞനയും പ്രഖ്യാപിച്ചു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ എം.പിമാര്‍ മടങ്ങി. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്തില്ല.

പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അദാനി ഓഹരി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ മാര്‍ച്ച്.

അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെടുത്തിയ ശേഷമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ എം.പിമാര്‍ ഇ.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പാര്‍ലമെന്റിന് പുറത്തേക്ക് എത്തിയപ്പോള്‍ പൊലീസ് തടയുകയായിരുന്നു. അവിടെ നിന്ന് മടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അവിടെ നിന്ന് എം.പിമാര്‍ പ്രതിഷേധിച്ചു.