Connect with us

National

അനില്‍ ആന്റണിയെ സ്വാഗതം ചെയ്ത് നടി ഖുഷ്ബു സുന്ദര്‍

വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്

Published

|

Last Updated

ചെന്നൈ| ബിജെപി പാര്‍ട്ടിയില്‍ അംഗത്വം നേടിയ അനില്‍ ആന്റണിയെ സ്വാഗതം ചെയ്ത് നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷന്‍ അംഗവുമായ ഖുഷ്ബു സുന്ദര്‍.

നിങ്ങള്‍ ഈ വശത്ത് എത്തിയതില്‍ സന്തോഷമുണ്ട്. ഒരേ ചിന്താഗതിയുള്ള ആളുകളെപ്പോലെ, ഒരേയൊരു അജണ്ട: രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ല. നല്ലതുവരട്ടെ.ഖുശ്ബു ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കൂടെയുണ്ടായിരുന്നു.