National
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി
കേസ് പരിഗണിക്കുന്നതിനു മുന്‍പായി വിചാരണകോടതിയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സമയം ചോദിച്ചത്.
ന്യൂഡല്‍ഹി| നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സുപ്രീം കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു. കേസ് പരിഗണിക്കുന്നതിനു മുന്‍പായി വിചാരണകോടതിയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സമയം ചോദിച്ചത്. ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റി.
നേരത്തെ സമര്‍പ്പിച്ച ഹരജികളില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇതുവരെ വിസ്തരിച്ച സാക്ഷികളെ ഇനി വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ട് ദിലീപ് ഹരജി സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഇ മെയിലായി വിചാരണ കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.







