Kerala
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി
വിചാരണാ നടപടികള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്.
കൊച്ചി | നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി. വിചാരണാ നടപടികള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് പരമോന്നത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.







