Connect with us

International

നടന്‍ മാത്യു പെറിയുടെ മരണം: അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് ഫെഡറല്‍ ഏജന്‍സി

പ്രതികളില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കന്‍-കനേഡിയന്‍ നടന്‍ മാത്യു പെറിയുടെ മരണത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് ഫെഡറല്‍ ഏജന്‍സി ഒരു ഡോക്ടറും നടന്റെ അസിസ്റ്റന്റും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികളില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും ലോസ് ഏഞ്ചല്‍സിലെ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

‘കെറ്റാമൈന്‍ ക്വീന്‍’ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ജസ്വീന്‍ സംഗ (41) എന്ന സ്ത്രീയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമിന്‍ മയക്കുമരുന്നിന്റെ മാരകമായ ഇവരാണ് നല്‍കിയതെന്ന് ഫെഡറല്‍ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടീഷ്-അമേരിക്കന്‍ ഇരട്ട പൗരത്വമുള്ള ജസ്വീന്‍ സംഗ, അപകടകരമായ മയക്കുമരുന്ന് വിതരണത്തില്‍ പങ്കാളിയാണെന്നും ഇവരെ വളരെക്കാലമായി നിരീക്ഷിച്ചുവരികയാണെന്നും ഫെഡറല്‍ ഏജന്‍സി പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് പെറി മരിച്ചത്. കെറ്റാമൈന്‍ അമിതമായി അകത്തു ചെന്നാണ്, വളരെക്കാലമായി ലഹരിക്ക് അടിമയായിരുന്ന പെറി മരിച്ചതെന്ന് പിന്നീട് കണ്ടെത്തി. എറിക് ഫ്‌ളെമിംഗ് എന്ന ബ്രോക്കര്‍ മുഖേനയാണ് പെറി കെറ്റാമിന്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ഇതാണ് ജസ്വീന്‍ സംഗയിലേക്ക് നയിച്ചത്.

 

Latest