Connect with us

Kerala

മുക്കുപണ്ടം പണയംവെച്ച് ഒന്നേകാല്‍ ലക്ഷം തട്ടിയ പ്രതികള്‍ അറസ്റ്റില്‍

സ്ഥാപന ഉടമകള്‍ നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തു.

Published

|

Last Updated

പുനലൂര്‍ | മുക്കുപണ്ടം പണയംവെച്ച് ഒന്നേകാല്‍ ലക്ഷം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍.
കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട് വയലില്‍പുത്തന്‍ വീട്ടില്‍ അനീഷ (23), വര്‍ക്കല അയിരൂര്‍ ശ്രീലാല്‍ ഭവനില്‍ ശ്രീലാല്‍ (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഡിസംബര്‍ 28ന് പുനലൂര്‍ ടി.ബി. ജങ്ഷനിലെ സ്ഥാപനത്തില്‍നിന്നാണ് പ്രതികള്‍ വ്യാജപേരില്‍ 31 ഗ്രാം മുക്കുപണ്ടം പണയം വെച്ച് ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയത്. തുടര്‍ന്ന് സ്വര്‍ണം പരിശോധിച്ചപ്പോഴാണ് സ്ഥാപന ഉടമകള്‍ പറ്റിക്കപ്പെട്ട വിവരം അറിഞ്ഞത്. കഴിഞ്ഞദിവസം വീണ്ടും മറ്റൊരു വ്യാജപേരില്‍ 16 ഗ്രാം മുക്കുപണ്ടം പണയം വെക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ജീവനക്കാര്‍ പ്രതികളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സ്ഥാപന ഉടമകള്‍ നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തു.

---- facebook comment plugin here -----

Latest