Connect with us

Kerala

മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി ഒളിവില്‍

നാല്‍പതോളം യുവാക്കളില്‍ നിന്നും കോട്ടയം കിടങ്ങൂര്‍ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങളാണ്.

Published

|

Last Updated

കോട്ടയം |  യൂറോപ്പിലെ മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി യുവാക്കളെ കബളിപ്പിച്ച പ്രതി ഒളിവില്‍. നാല്‍പതോളം യുവാക്കളില്‍ നിന്നും കോട്ടയം കിടങ്ങൂര്‍ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങളാണ്. ഇരകളായ കൊച്ചി സ്വദേശികള്‍ വരാപ്പുഴ പോലീസില്‍ പരാതി നല്‍കി. പ്രതി ഒളിവിലെന്നാണ് പോലീസ് പറയുന്നത്.

യൂറോപ്പിലെ മാള്‍ട്ടയില്‍ മെഡിസിന്‍ പാക്കിംഗാണ് ജോലി. വേതനം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. യാത്ര ചിലവായി അറുപതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പത്തനംതിട്ട സ്വദേശിയായ പ്രിന്‍സ് സക്കറിയാസ് കൈപ്പറ്റിയെന്ന് ഇരകള്‍ പറയുന്നു.
2021 ഒക്ടോബറിലാണ് കൊച്ചി സ്വദേശികളായ സാന്‍വിനും എല്‍ബിനും അറുപതിനായിരം രൂപയും രേഖകളും നല്‍കുന്നത്.

പണമിടപാടുകള്‍ ഓണ്‍ ലൈനായി നടന്നതിനാല്‍ ഇരകള്‍ ഏജന്റായ പ്രിന്‍സിനെ നേരിട്ട് കണ്ടിട്ടില്ല.പണം നല്‍കി 9 മാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് വരാപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തില്‍ പ്രിന്‍സ് ഒളിവിലാണെന്ന് സ്ഥിരികരിച്ചു. കോന്നി സ്വദേശീയായ പ്രിന്‍സ് വര്‍ഷങ്ങളായി കോട്ടയം കിടങ്ങൂരിലാണ് താമസം. പ്രതിക്കെതിരെ സമാന കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഉള്ളതായാണ് പോലീസ് പറയുന്നത്.

---- facebook comment plugin here -----

Latest