Uae
അബൂദബിയിലെ സ്ഫ്‌ടോനം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി
മരിച്ച ഇന്ത്യക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് യു എ ഇ അധികൃതരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നതായി ഇന്ത്യന്‍ സ്ഥാനപതി

അബുദബി | സ്ഫോടനത്തില്‍ മരിച്ച ഇന്ത്യക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് യു എ ഇ അധികൃതരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നതായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. മുസ്സഫ അഡ്നോക് എണ്ണ സംഭരണ ശാലക്ക് അടുത്തുണ്ടായ സ്ഫോടനത്തില്‍ 2 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ അധികൃതര്‍ അറിയിച്ചിരുന്നതായി എംബസി അധികൃതര്‍ പറഞ്ഞു.
അബുദബി നാഷണല്‍ ഓയില്‍ കമ്പനിക്ക് (അഡ്നോക് ) സമീപമുള്ള മുസഫ ഐക്കാഡ് 3 ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയും മരിച്ചതായി അബുദബി പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്താന്‍ തങ്ങള്‍ യുഎഇ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എംബസിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു