Uae
അബൂദബി റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ്
കഴിഞ്ഞ 18 മാസത്തിനിടെ പുതിയതായി നിർമിച്ച കെട്ടിടങ്ങൾ വിപണിയിൽ എത്തി.

അബൂദബി | അബൂദബിയിലെ റിയൽ എസ്റ്റേറ്റ് മേഖല ഈ വർഷം മികച്ച വളർച്ച കൈവരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ജനസംഖ്യയിലുണ്ടായ വർധനവ് ഡിമാൻഡ് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 18 മാസത്തിനിടെ പുതിയതായി നിർമിച്ച കെട്ടിടങ്ങൾ വിപണിയിൽ എത്തി. എല്ലാ നിക്ഷേപ മേഖലകളിലും ഉയർന്ന ഒക്യുപ്പൻസി നിരക്ക് നിലനിർത്താൻ സാധിച്ചു.
അൽ റാഹ ബീച്ചിലെ പുതിയ പ്രോജക്റ്റുകളിൽ 95 ശതമാനത്തിലധികം ഒക്യുപ്പൻസി നിരക്ക് രേഖപ്പെടുത്തുകയും മികച്ച വാടക നിരക്ക് നേടുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി അബൂദബിയിലെ റെസിഡൻഷ്യൽ മേഖലയിൽ വാടക വർധനവും ഉയർന്ന ഒക്യുപ്പൻസിയും സ്ഥിരമായി നിലനിൽക്കുന്നുവെന്നത് ഡിമാൻഡിന്റെ കരുത്തും സ്ഥിരതയും എടുത്തു കാണിക്കുന്നു.
ഈ വർഷം ആദ്യ പാദത്തിൽ ശരാശരി അപ്പാർട്ട്മെന്റ്വാടക നിരക്ക് മുൻ പാദത്തെ അപേക്ഷിച്ച് നാല് ശതമാനം വർധിച്ചു. വാർഷികാടിസ്ഥാനത്തിൽ ഇത് പത്ത് ശതമാനം വർധനവാണ്. ഉയർന്ന വരുമാനമുള്ളവരുടെ വിഭാഗത്തിൽ എട്ട് ശതമാനം മുതൽ 12 ശതമാനം വരെ വാടക വർധനവുണ്ടായി. ഇടത്തരം വിഭാഗത്തിലും വാടകയിൽ അഞ്ച് ശതമാനം മുതൽ എട്ട് ശതമാനം വരെ വർധനവുണ്ടായി. വില്ലാ വിപണിയിൽ ആഢംബര വില്ലകൾക്ക്, പ്രത്യേകിച്ച് സാദിയാത്ത്, യാസ് ഐലൻഡ് പോലുള്ള പ്രധാന ലൊക്കേഷനുകളിൽ വാടക വർധനവ് കൂടുതലാണ്.
ചിലയിടങ്ങളിൽ വാടക നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം വരെ ഉയർന്നു. പുതിയ പ്രോജക്റ്റുകളുടെ പ്രഖ്യാപനങ്ങളും തുടർച്ചയായുള്ള വികസന പ്രവർത്തനങ്ങളും മേഖലയുടെ വളർച്ചക്ക് കൂടുതൽ കരുത്ത് പകരുന്നു. യാസ് ഐലൻഡ്, മസ്ദർ സിറ്റി, സാദിയാത്ത് ഐലൻഡ്, അൽ റീം ഐലൻഡ് തുടങ്ങിയ പ്രധാന മേഖലകളിൽ ഈ വർഷാവസാനത്തോടെ ഏകദേശം 5,500 പുതിയ റെസിഡൻഷ്യൽ യൂണിറ്റുകൾ കൈമാറാൻ പദ്ധതിയുണ്ട്. കൂടുതൽ പുതിയ പ്രോ
ജക്റ്റുകൾ പ്രഖ്യാപിക്കാനുമിരിക്കുന്നു.
ജക്റ്റുകൾ പ്രഖ്യാപിക്കാനുമിരിക്കുന്നു.
---- facebook comment plugin here -----