N.Abdul Latheef Sa-adi pazhassi
ജനഹൃദയങ്ങളില്‍ ജീവിച്ച ഉന്നത സംഘാടകനാണ് അബ്ദുല്ലത്വീഫ് സഅദി: കൂറ്റമ്പാറ
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി വാദീസലാമില്‍ നടത്തിയ പഴശ്ശി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം | സമുഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജനഹൃദയങ്ങളില്‍ ജീവിച്ച ഉന്നത സംഘാടകനാണ് അബ്ദുല്ലത്വീഫ് സഅദി പഴശ്ശിയെന്ന് കൂറ്റമ്പാറ അബ്ദുർറഹ്‌മാന്‍ ദാരിമി പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി വാദീസലാമില്‍ നടത്തിയ പഴശ്ശി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മികച്ച വാഗ്മിയും പ്രബോധകനുമായ പഴശ്ശി, നാട്ടിലെ കലുഷിത സാമൂഹിക സാഹചര്യങ്ങളെ തന്മയത്വത്തോടെ നേരിടുന്നതില്‍ മുന്നില്‍നിന്നു. വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ മേഖലകളില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഏറെ മഹത്വമുള്ളതായിരുന്നു. രണ്ടാം കേരള യാത്രയുടെ മട്ടന്നൂരിലെ സ്വീകരണ സംഗമം മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. അദ്ദേഹത്തിന്റെ സംഘാടക മികവിന്റെയും സൗഹൃദ ബന്ധങ്ങള്‍ പ്രസ്ഥാനത്തിനനുകൂലമായി ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെയും മികച്ച ഉദാഹരണമായിരുന്നു മട്ടന്നൂരിലെ സ്വീകരണ സംഗമമെന്നും കൂറ്റമ്പാറ പറഞ്ഞു.
സി കെ യു മൗലവി മോങ്ങം അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ കോഡൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, പി എസ് കെ ദാരിമി എടയൂര്‍, ഊരകം അബ്ദുർറഹ്‌മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെ പി ജമാല്‍, അലിയാര്‍ വേങ്ങര സംബന്ധിച്ചു.