kottayam mch kidnap case
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; സുരക്ഷാ ജീവനക്കാരിക്ക് എതിരെ നടപടി
സംഭവത്തില്‍ അന്വേഷണ സമിതികള്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോട്ടയം | നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. ജീവനക്കാരി സുരക്ഷാ ചുമതലയില്‍ ജാഗ്രത കുറവ് കാട്ടി എന്ന നിഗമനത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ അന്വേഷണ സമിതികള്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ എം ഒ, പ്രിന്‍സിപ്പല്‍ എന്നിവരുടെ മേല്‍ന്നോട്ടത്തില്‍ അന്വേഷിച്ച സമിതികളാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
---- facebook comment plugin here -----