am admi party
ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ജയില്‍മോചിതനായി
സഞ്ജയ് സിങ് ആണ് മദ്യനയ അഴിമതിയില്‍ പണം വാങ്ങിയത് എന്നായിരുന്നു ഇ ഡി വാദം. എന്നാല്‍ ഇതിന് ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഇ ഡിക്ക് കഴിഞ്ഞില്ല
ഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ജയില്‍മോചിതനായി.
മദ്യനയക്കേസില്‍ അറസ്റ്റിലായ സഞ്ജയ് സിങ് ആറു മാസത്തോളമായി ജയിലിലായിരുന്നു. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിക്കുന്ന ആദ്യ ആം ആദ്മി പാര്‍ട്ടി നേതാവാണ് സഞ്ജയ് സിങ്. സഞ്ജയ് സിങ് ആണ് മദ്യനയ അഴിമതിയില്‍ പണം വാങ്ങിയത് എന്നായിരുന്നു ഇ ഡി വാദം. എന്നാല്‍ ഇതിന് ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഇ ഡിക്ക് കഴിഞ്ഞില്ല.
ചൊവ്വാഴ്ചയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പി.ബി വരാലെ എന്നിവരുടെ ബെഞ്ച് സഞ്ജയ് സിങിന് ജാമ്യം അനുവദിച്ചത്.തിഹാര്‍ ജയിലിന് പുറത്ത് കൂടിനിന്ന ആപ്പ് പ്രവര്‍ത്തകര്‍ സഞ്ജയ് സിങിനെ ആര്‍പ്പുവിളികളോടെ സ്വീകരിച്ചപ്പോള്‍ ആപ്പ് പ്രവര്‍ത്തകരോട് ആഘോഷിക്കാനുള്ള സമയമല്ല പോരാടാനുള്ള സമയമാണ് എന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.
സഞ്ജയ് സിങിന് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മനു അഭിഷേക് സിങ്വിയാണ് സഞ്ജയ് സിങ്ങിന് വേണ്ടി ഹാജരായത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കളെല്ലാം ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലാണ്.