Connect with us

Kerala

തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ ആണ് മരിച്ചത്. 40 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ഷൈന്‍ മരിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് വെൽഡിങ്ങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഷൈന്‍ റോഡില്‍ കുഴഞ്ഞുവീണത്.

ഉടന്‍തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. ഷൈനിന് സൂര്യാഘാതമേറ്റതാണെന്നുള്ള ആശുപത്രി അധികൃതരുടെ വിശദീകരണത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Latest