Connect with us

Kerala

കൈപ്പമംഗലത്ത് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടില്‍ അബ്ദുല്ലയെ (42) യാണ് വെട്ടിയത്.

Published

|

Last Updated

തൃശൂര്‍ | കൈപ്പമംഗലത്ത് യുവാവിനെ കാറിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടില്‍ അബ്ദുല്ലയെ (42) യാണ് വെട്ടിയത്.

കഴുത്തിന് മാരകമായി പരുക്കേറ്റ ഇയാളെ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കൊപ്രക്കളം ചിറക്കല്‍ പള്ളി റോഡിലാണ് വെട്ടേറ്റ് വീണുകിടക്കുന്ന നിലയില്‍ അബ്ദുല്ലയെ കണ്ടെത്തിയത്.