Connect with us

Kerala

കരിപ്പൂരില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

570 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്‌സ്യൂളുകളായി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു.

Published

|

Last Updated

മലപ്പുറം |  കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍. വെള്ളിയാഴ്ച ദുബൈയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റഫീഖി (30) ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 570 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്‌സ്യൂളുകളായി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു.

കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9.30 ഓടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സറേ പരിശോധനയില്‍ റഫീഖിന്റെ വയറിനകത്ത് സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന് കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.