Connect with us

Kerala

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍

പ്രതിയെ എക്‌സൈസ് സംഘം കുറച്ചുകാലമായി നിരീക്ഷിച്ചു വരികയായിരുന്നു.

Published

|

Last Updated

പനംകൂട്ടി | ഇടുക്കി പനംകൂട്ടിയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവ് പിടിയില്‍. പനംകൂട്ടി ഇളമ്പശ്ശേരിയില്‍ ഡെനില്‍ വര്‍ഗീസ് (20) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഞ്ചാവ് ചെടികള്‍ പ്രതി വില്‍പ്പനയ്ക്ക് വേണ്ടിയാണ് നട്ടുവളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്‌മെന്റ് ഓഫീസില്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി കഞ്ചാവ് ചെടികള്‍ പിടികൂടിയത്. ഡെനിലിനെ എക്‌സൈസ് സംഘം കുറച്ചുകാലമായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest