Kerala
വീട്ടിലെ അടുക്കളയില്‍ ചാരായം വാറ്റിയ യുവാവ് അറസ്റ്റില്‍
വീട്ടിനുള്ളില്‍ കടന്ന് പരിശോധന നടത്തിയ പോലീസ് അടുക്കളയിലെ അടുപ്പില്‍ ചാരായം വാറ്റുന്നത് കണ്ടെത്തി.

കോഴഞ്ചേരി | വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോയിപ്രം അയിരൂര്‍ വെള്ളിയറ പനച്ചിക്കല്‍ മുട്ടുമണ്ണുകാലായില്‍ ബിജോയ് (34) ആണ് അറസ്റ്റിലായത്. ചാരായം വാറ്റുന്ന വിവരമറിഞ്ഞെത്തിയ എസ് ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കണ്ട് ബിജോയ് ഓടി രക്ഷപ്പെട്ടിരുന്നു. കൂടെയോടിയെങ്കിലും പോലീസിന് അപ്പോള്‍ ഇയാളെ പിടിക്കാനായില്ല.
മരുമകനാണ് ഓടിരക്ഷപ്പെട്ടതെതെന്ന് വീട്ടിലുള്ള സ്ത്രീ പറഞ്ഞതിനെ തുടര്‍ന്ന്, വീട്ടിനുള്ളില്‍ കടന്ന് പരിശോധന നടത്തിയ പോലീസ് അടുക്കളയിലെ അടുപ്പില്‍ ചാരായം വാറ്റുന്നത് കണ്ടെത്തി. 15 ലിറ്റര്‍ കോടയും വാറ്റിശേഖരിച്ചുകൊണ്ടിരുന്ന 50 മില്ലി ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ഇതിനിടയില്‍ വീടിനു സമീപത്തുനിന്നും ബിജോയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍, എസ് ഐ അനൂപ്, സി പി ഓമാരായ അഭിലാഷ്, ബ്ലെസ്സണ്‍, നെബു മുഹമ്മദ്, ശ്രീജിത്ത് പരശുറാം, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.