Connect with us

Kerala

മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തം സ്ഥലത്തെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

|

Last Updated

കേളകം | കൊട്ടിയൂരില്‍ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. അമ്പായത്തോട് സ്വദേശി തെങ്ങും പള്ളില്‍ ബിജു(46) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തം സ്ഥലത്തെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

തടി ദേഹത്തേക്ക് വീണ് ബിജുവിന്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ ബിജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Latest