Connect with us

Kerala

ബെംഗളൂരുവില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

സ്വകാര്യ ലോഡ്ജ് കെട്ടിടത്തില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരു കാടുഗോഡിയില്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശി മുഹമ്മദ് ഉനൈസ് (19) ആണ് മരിച്ചത്. താമസിച്ചിരുന്ന കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഉനൈസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ഒരു ഫാന്‍സി ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

---- facebook comment plugin here -----

Latest