Connect with us

Idukki

കുളത്തില്‍ വീണ് രണ്ടര വയസുകാരി മരിച്ചു

Published

|

Last Updated

ഇടുക്കി | ഇടുക്കിയിലെ ചെറുതോണിയില്‍ കുളത്തില്‍ വീണ് രണ്ടര വയസുകാരി മരിച്ചു. വാഴത്തോപ്പ് പെരുങ്കാല തുരുത്തിക്കാട്ടില്‍ മനു രാജന്‍-പ്രിയ ദമ്പതികളുടെ ഏകമകള്‍ മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ കുളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തി. സമീപത്തെ തൊഴിലുറപ്പ് ജോലിക്കാരും അയല്‍വാസികളും ചേര്‍ന്ന് കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവ സമയത്ത് മനു രാജന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ പുറത്തു പോയിരുന്നു.

 

Latest