Connect with us

Kerala

കോട്ടയത്ത് കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

കോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഇമാം നദീർ മൗലവിയുടെ ചെറുമകൻ കൂടിയാണ്.

Published

|

Last Updated

കോട്ടയം | കോട്ടയത്ത് കളിക്കുന്നതിനിടെ ഗേറ്റ് ശരീരത്തിലേക്ക് വീണ് മൂന്ന് വയസുകാരൻ മരിച്ചു. കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകൻ അഹ്സൻ അലിയാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഇമാം നദീർ മൗലവിയുടെ ചെറുമകൻ കൂടിയാണ്.