Connect with us

Stray dog ​​attack

എറണാകുളത്ത് അഞ്ച് വയസുകാരിക്ക് നേരെ തെരുവ് നായ ആക്രമണം

വീടീന് സമീപം കളിക്കുന്നതിനിടെയാണ് കടിയേറ്റത്‌

Published

|

Last Updated

കൊച്ചി || എറണാകുളത്ത് അഞ്ച് വയസുകാരിക്ക് നേരെ തെരുവ് നായ ആക്രമണം. കുമ്പളം സ്വദേശിയായ ആത്മികക്കാണ് കടിയേറ്റത്. സ്‌കൂള്‍ വിട്ടു വന്നതിനു ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് നായയുടെ ആക്രമണം.

കുട്ടിയെ കൈ മുതല്‍ കാല്‍ വരെ നിരവധി കടിയേറ്റതായാണ് വിവരം. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി മാതാവ് നായയെ ഓടിച്ച ശേഷം എറണാകുളം ജന. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.