Connect with us

Thrissur

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി 

ആറന്മുള, ഇലവുംതിട്ട, പന്തളം എന്നീ സ്റ്റേഷനുകളിലേതാണ് ഈ കേസുകള്‍.

Published

|

Last Updated

പത്തനംതിട്ട|  വധശ്രമം ഉള്‍പ്പെടെ 25 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു.ചെന്നിര്‍ക്കര പ്രക്കാനം  ആത്രപ്പാട് കുന്നുംപുറത്ത് വീട്ടില്‍ ശേഷാസെന്‍(34) നെയാണ് ഇലവുംതിട്ട പോലീസ് കരുതല്‍ തടങ്കലിലാക്കിയത്.

തിരുവനന്തപുരം സെന്‍ട്രല്‍ അടിപിടി, വധശ്രമം, വീട് കയറിയുള്ള ആക്രമണം, വാഹനം നശിപ്പിക്കല്‍,  സംഘം ചേര്‍ന്നുള്ള ആക്രമണം,  സ്ത്രീകള്‍ക്കെതിരായ ആക്രമണം,  കഞ്ചാവ് കച്ചവടം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍  തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് എടുത്ത ഒമ്പത് കേസുകളാണ് ഇത്തവണ ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയത്. ഇവയില്‍ എട്ടു കേസുകളും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ വിചാരണയിലാണ്. ഒരെണ്ണം അന്വേഷണാവസ്ഥയിലും.

ആറന്മുള, ഇലവുംതിട്ട, പന്തളം എന്നീ സ്റ്റേഷനുകളിലേതാണ് ഈ കേസുകള്‍. കൂടാതെ, പത്തനംതിട്ട ചിറ്റാര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലുമായി ആകെ 25 ഓളം ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ ഇരട്ട സഹോദരനോടൊപ്പവും അല്ലാതെയും ഉള്‍പ്പെട്ട ശേഷാസെന്‍, പലതവണ അടൂര്‍ എസ് ഡി എം കോടതിയില്‍ നല്ലനടപ്പ് നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇയാളുടെ വീട്ടില്‍ നിന്നും 2.342 കിലോ കഞ്ചാവ് പത്തനംതിട്ട എക്‌സൈസ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് 2023 ല്‍ കരുതല്‍ തടങ്കലിലായത്.

Latest