Connect with us

Poem

നീതിയുടെ പ്രവാചകൻ

പ്രവാചകാ... ഇന്നലെകളിൽ ഭൂമിയിൽ അങ്ങ് വരച്ച വഴികൾ എത്ര സുന്ദരം

Published

|

Last Updated

പ്രവാചകാ…
ഇന്നലെകളിൽ
ഭൂമിയിൽ അങ്ങ് വരച്ച വഴികൾ
എത്ര സുന്ദരം

യു എൻ നയരേഖക്കുമേൽ,*
നൂറ്റാണ്ടുകൾക്ക് മുമ്പേ
പറഞ്ഞു വെച്ച
അങ്ങയുടെ വാക്കുകൾ
എത്ര മനോഹരം
ശാന്തമായിരുന്നു
പ്രവാചക പ്രകൃതം
നീതിയായിരുന്നു
പ്രവാചക കർമം
നടന്നു തീർത്ത
വഴികളിൽ,
പഠിപ്പിച്ച
അധ്യായങ്ങളിൽ,
വരച്ചുവെച്ചതൊക്കെയും
മാനവിക മൂല്യങ്ങളായിരുന്നു.
ഇരുണ്ടയുഗത്തിൽ,
നബിയോർ
അരുളിയതത്രയും
നാഥന്റെ വചനങ്ങളായിരുന്നു.
പ്രവാചകർ
ശബ്ദമുയർത്തുമായിരുന്നു
പെൺപിറവിയിൽ
അമർശം പൂണ്ടവർക്കെതിരെയും
അടിമവേലയിൽ
കാഠിന്യം കാട്ടിയവർക്കെതിരെയും.
പ്രവാചകൻ നൽകിയത്
പുഞ്ചിരിച്ച മുഖമായിരുന്നു;
മുന്നിൽ നിന്ന് വാളോങ്ങിയവർക്കും
കാർക്കിച്ചു തുപ്പിയവർക്കും.
പ്രകൃതിയോടെന്നപോൽ,
പക്ഷി മൃഗാദികളോടുമുണ്ടായിരുന്നു
ഉറവ വറ്റാത്ത കാരുണ്യത്തിന്റെ
സ്നേഹ പ്രകടനങ്ങൾ.
കെട്ടിയിട്ട മാനിനെ
അഴിച്ചുവിട്ടത്
പശിയുള്ള കിടാവിന്റെ
വയറുനിറക്കാനായിരുന്നു.
വേദനയുടെ സൂചിമുനയിലും
തിരുജീവിതത്തിലഖിലം
കാണാമായിരുന്നു,
ഒരായിരം മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ*.
പ്രവാചകാ,
ഇന്നലെകളിൽ
ഭൂമിയിൽ അങ്ങ് വരച്ച വഴികൾ
എത്ര സുന്ദരം….

Latest