Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വില തിരിച്ചിറങ്ങുന്നു ; ഇന്ന് പവന് 800 രൂപ കുറഞ്ഞു

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 6555 രൂപയായി.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5363 രൂപയാണ് വില.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണ വില തിരിച്ചിറങ്ങുന്നു. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 52440 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 6555 രൂപയായി.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5363 രൂപയാണ് വില.

ഏപ്രില്‍ 19നായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ്. പവന് 54,520 രൂപയും ഗ്രാമിന് 6,815രൂപയുമായിരുന്നു അന്നത്തെ വില. ക്രമാതീതമായ വിലവര്‍ധന കേരളത്തില്‍ സ്വര്‍ണക്കച്ചവടം കുത്തനെ കുറച്ചിരുന്നു.