Connect with us

Kerala

ചൊവ്വര ഗുണ്ടാ ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍

ചൊവ്വര സ്വദേശി കബീറിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണം ആസൂത്രണം ചെയ്തത് കബീര്‍ ആണെന്ന് പോലീസ്.

Published

|

Last Updated

ആലുവ | ചൊവ്വരയില്‍ നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കബീര്‍, സിറാജ്, സുനീര്‍, ഫൈസല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണം ആസൂത്രണം ചെയ്തത് കബീര്‍ ആണെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

ആക്രമണത്തില്‍ ശ്രീമൂലനഗരം മുന്‍ പഞ്ചായത്തംഗം സുലൈമാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു. കാറില്‍ വന്ന സഘമാണ് ആക്രമണം നടത്തിയത്.

ഇന്നലെ രാത്രി 10 ഓടെയായിരുന്നു സംഭവം. ചുറ്റിക കൊണ്ടുള്ള അടിയേറ്റ സുലൈമാനെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒരു ബൈക്കിലും കാറിലുമായാണ് അക്രമി സംഘം എത്തിയത്. മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നും പോലീസ് പറയുന്നു.

Latest